കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ നടന്ന പ്രദർശനത്തിലും വായനാ സദസ്സിലും ചുള്ളിക്കാപറമ്പ്
ജി.എൽ.പി സ്കൂൾ പങ്കാളികളായി. വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു കുറിപ്പെഴുതി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷം വഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്ത് മുഖ്യാതിഥിയായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കുഞ്ഞൻ പെരിഞ്ചേരി പി എൻ പണിക്കരുടെ വായനാലോകം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
വാർഡ് മെമ്പർ കെ.ജി സീനത്ത്, ചുള്ളിക്കാപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപിക ഫരീദ ടീച്ചർ, പി. അബ്ദുറഹിമാൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. രജില ശിവരാജൻ, ഹുദ മോൾ, സൈറുദ്ദീൻ മാസ്റ്റർ, ശരീഫ എൻ വി, ഫൗസിയ അബ്ദുല്ല എ, ജുറൈന പി.പി, ഹാദിയ കെ, മൂസ തറമ്മൽ എന്നിവർ നേതൃത്വം നൽകി.
ഇപ്പോൾ കേരളത്തിൽ നിന്നും പുറത്തിറങ്ങുന്നതും മുമ്പ് പ്രസിദ്ധീകരിച്ചിരുന്നതുമായ ദിനപത്രങ്ങളും മാസികകളും ആഴ്ചപ്പതിപ്പുകളും മാഗസിനുകളും ആണ് പ്രദർശിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളും പ്രദർശിപ്പിച്ചിരുന്നു.
Tags:
KODIYATHUR