Trending

കൊടിയത്തൂർ സലഫി സ്കൂളിൽ വായനക്കിലുക്കം തുടങ്ങി.



കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂളിൽ വായനക്കിലുക്കം തുടങ്ങി. പി.എൻ പണിക്കരുടെ ഓർമ്മ ദിനമായ ജൂൺ 19 മുതൽ ആരംഭിക്കുന്ന പരിപാടികൾ ജൂൺ 26 വരെ നീണ്ടു നിൽക്കും. 


 കഥാപൂരണം, പ്രശ്നോത്തരി, കേൾവി വായന, പദരേണു വിവരണം, കണ്ണാടി വായന, ഡിജിറ്റൽ വർണ്ണം, ഗ്രന്ഥാലയ സന്ദർശനം, ക്ലാസ് ലൈബ്രറി പുനക്രമീകരണം, ക്ലാസ് പത്രത്തുടക്കം എന്നിവയിലൂടെയാണ് ഈ വാരം സ്കൂൾ കടന്നുപോകുന്നത്.

വായന കിലുക്കത്തിന്റെ ഉദ്ഘാടനം മാസ് റിയാദ് പ്രസിഡൻ്റ് യതി മുഹമ്മദ് നിർവ്വഹിച്ചു. പി.സി അബ്ദുറഹിമാൻ മാസ്റ്റർ, പി.എം നാസർ മാസ്റ്റർ, ബീരാൻകുട്ടി സർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം ആധ്യക്ഷ്യം വഹിച്ചു. കവിത ടീച്ചർ സ്വാഗതവും നീതുമിസ് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli