മുക്കം: കേരളത്തിലെ ഏറ്റവും വലിയ പുരോഗമന അധ്യാപക പ്രസ്ഥാനമായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) മുക്കം ഉപജില്ലാ പഠനക്യാമ്പ് സംഘടിപ്പിച്ചു. മണാശ്ശേരി ജി.യു.പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവും സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവുമായ സ: ദിപു പ്രേം നാഥ് ഉദ്ഘാടനം ചെയ്തു.
സബ് ജില്ലാ പ്രസിഡൻ്റ് കെ.പി ബബിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടന, സംഘാടനം എന്ന വിഷയത്തിൽ കെ.എസ്.ടി.എ ജില്ലാ സെക്രട്ടരി സ: ആർ എം രാജൻ ക്ലാസ്സെടുത്തു. ജില്ലാ എക്സിക്യൂട്ടീവ് അജീഷ് വി, പത്മശ്രീ. പി, സബ് ജില്ല സെക്രട്ടരി പി.സി മുജീബ് റഹിമാൻ, ട്രഷറർ ജാസ്മിൻ കൈതമണ്ണ എന്നിവർ സംസാരിച്ചു.
മിഥുൻ, ഷഫീക്ക്, ചന്ദ്രൻ, അജയൻ, ആരതി, സ്മൃതി, സ്മിന, അനുരാജ്, നസീർ എന്നിവർ നേതൃത്വം നൽകി.
Tags:
MUKKAM