ചെറുവാടി: സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ പതിനൊന്നാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും ചെറുവാടി അഡ്വഞ്ചർ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വണ്ടിപ്പൂട്ട് മത്സരവും ചളി കളിയും ചെറുവാടി പടിക്കൻ പാടത്ത് നടന്നു.
സംഘാടക സമിതി ചെയർമാൻ ഇ. രമേശ് ബാബുവിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ദിവ്യ ഷിബുവും ഇ. രമേശ് ബാബുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ഗുലാം ഹുസൈൻ കൊളക്കാടൻ വിഷയ അവതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബാബു പൊലുകുന്നത്ത്, റിയാസ് എം.ടി ആയിഷ ചേലപുറത്ത്, കെ.വി അബ്ദുറഹിമാൻ, പോൾസൺ കോടഞ്ചേരി, റഷീദ് കീമാരി, അസീസ് കുന്നത്ത്, ഷബീർ ചെറുവാടി, സലാം കണ്ണഞ്ചേരി, ശരീഫ് അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 35 ഓളം വാഹനങ്ങൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം ശ്രീ ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. നൗഷാദ് വി.വി സ്വാഗതവും രവീന്ദ്രകുമാർ. എൻ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR