Trending

മുഴുവൻ ഉന്നത വിജയികളേയും ആദരിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി.



ഉന്നത വിജയികൾക്ക് ദിവ്യ ഷിബു ഉപഹാരം നൽകുന്നു.


കൊടിയത്തൂർ: കെടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ നിന്ന് ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾ, എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ തുടങ്ങി ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി.


ഭരണ സമിതി നടപ്പാക്കി വരുന്ന ഉന്നതി പഠന പ്രാേത്സാഹന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തിനെ ജില്ലയിലെ മികച്ച മാലിന്യ മുക്ത പഞ്ചായത്താതായി മാറ്റാനായി പ്രവർത്തിച്ച ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ, ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച
 അധ്യാപകർ, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ തുടങ്ങിയവരേയും ചടങ്ങിൽ ആദരിച്ചു.

വിവിധ മേഖലകളിലെ 350 ഓളം പേർ ആദരവ് ഏറ്റുവാങ്ങി. വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും ഒരുക്കിയിരുന്നു.
ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ബ്ലോക്ക് മെമ്പർമാരായ എം.കെ നദീറ, കെ.പി സൂഫിയാൻ, സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്ത്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ 
മറിയം കുട്ടി ഹസ്സൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ എം.ടി റിയാസ്, വി. ഷംലുലത്ത്, ടി.കെ അബൂബക്കർ, കരീം പഴങ്കൽ, യു.പി മമ്മദ്, കെ.ജി സീനത്ത്, രതീഷ് കളക്കുടിക്കുന്ന്, ഫാത്തിമ നാസർ, ടാർഗറ്റ് - എം എസ് എം പ്രതിനിധി ഷംജിത്ത്,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി അബ്ദു റഹിമാൻ, കെ.ടി മൻസൂർ, ഷംസുദ്ധീൻ ചെറുവാടി, മോട്ടിവേഷൻ ക്ലാസിന് നിസാം കാരശ്ശേരി നേതൃത്വം നൽകി. വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli