കൊടിയത്തൂർ: മജ്‌ലിസുത്തഅ്ലീമിൽ ഇസ്ലാമി - കേരളയുടെ കൊടിയത്തൂർ ക്ലസ്റ്ററിന് കീഴിലുള്ള മദ്രസകളുടെ പ്രവേശനോദ്ഘാടനം നെല്ലിക്കാപ്പറമ്പ് എ.എം ഐ കട്ടിരിച്ചാലിൽ നടന്നു. ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഏരിയാ പ്രസിഡണ്ട് സി അബ്ദു മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന, ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന തലമുറകൾക്ക് വളർന്ന് വലുതാകാൻ ഉതകുന്നതായിരിക്കണം മദ്രസകളെന്ന് അദ്ദേഹം പറഞ്ഞു. ക്ലസ്റ്റർ കൺവീനർ എൻ.കെ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
മാനേജിംങ്ങ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് പുതിയോട്ടിൽ, സെക്രട്ടറി കുഞ്ഞാലി മൂലത്ത്, പി.ടി.എ പ്രസിഡണ്ട് സുബൈർ പൊയിൽക്കര, കെ.ടി മജീദ് മാസ്റ്റർ, പി.ടി സുൽഫീക്കർ മാസ്റ്റർ, എ.പി അബുട്ടി എന്നിവർ സംസാരിച്ചു.
വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും മജ്ലിസ് പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കലും ഗാന വിരുന്നും നടന്നു. പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സ്വാഗതവും സി.കെ കക്കാട് നന്ദിയും പറഞ്ഞു.
Tags:
EDUCATION