എൽ.എസ്.എസ് പരീക്ഷയിൽ നൂറുമേനി കരസ്ഥമാക്കിയ കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂളിലെ പ്രതിഭകളെ ആദരിച്ചപ്പോൾ.
കൊടിയത്തൂർ: ചരിത്ര റിക്കോർഡ് തിരുത്തിക്കുറിച്ച എൽ.എസ്.എസ് പ്രതിഭകളെ നാട് ആദരിച്ചു. കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂളിൽ എൽ.എസ്.എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയത്തിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായാണ് ആകാശാരവം എന്ന തലക്കെട്ടിൽ ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. ഒപ്പം സ്കൂൾ തുറക്കുന്നതിൻ്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ രക്ഷാകർതൃ സംഗമവും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശംസു കുന്നത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.ടി റിയാസ് മുഖ്യാതിഥിയായിരുന്നു.
എ.കെ ഹാരിസ്, ശിഹാബ് കുന്നത്ത്, സിറാജുന്നീസ, ഉനൈസ്, മുൻ ഹെഡ്മാസ്റ്റർ ആസാദ്, സി അബ്ദുൽ കരീം, ബിഷ, ഷൈജൽ, അഞ്ജുഷ എന്നിവർ സംസാരിച്ചു.
Tags:
EDUCATION