Trending

പദ്ധതി നിർവ്വഹണത്തിൽ വീഴ്ച, യു.ഡി.എഫ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.



2024-25 വർഷത്തെ പദ്ധതി അടങ്കൽ തുക ചെലവഴിക്കാതെ ജില്ലയിൽ 68ാം സ്ഥാനത്തായി പിന്നോക്കാവസ്ഥയിലെത്തിയതിലും പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് കെട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.


മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടരി അഡ്വ പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മാർച്ച് കുന്ദമംഗം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് കവാടത്തിൽ തടഞ്ഞു.

എൻ.പി ഹംസ മാസ്റ്റർ, എം.കെ അജീഷ്, എൻ.എം ഹുസ്സയിൻ ടി വേലായുധൻ, എൻ.പി ഹമീദ് മാസ്റ്റർ,ഒ അശോകൻ, പി.ടി.എ റഹിമാൻ, ഹക്കീം മാസ്റ്റർ കളൻതോട്, കെ.സി ഇസ്മാലുട്ടി, കുഞ്ഞി മരക്കാർ മലയമ്മ, വിശ്വൻ വെള്ള ലശ്ശേരി, ശിവദാസൻ ബംഗ്ലാവിൽ, മൊയ്തു പിടികണ്ടി, റഫീഖ് കൂളിമാട്, എം.കെ നദീറ, മുംതാസ് ഹമീദ്, ഇ.പി വത്സല, ഫസീല സലീം, കൃഷ്ണ ലേഖ, പി നുസ്റത്ത്, ഷാഫിമാസ്റ്റർ, ഇ.പി അസീസ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
Italian Trulli
Italian Trulli