Trending

ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം.



പ്രിയമുള്ളവരെ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം നടത്തുന്നു. മലയാളത്തിലും മറ്റു ഭാഷകളിലും പുറത്തിറങ്ങിയിരിക്കുന്ന വാരിക, മാസിക, മാഗസിൻ, ദിനപ്പത്രങ്ങൾ, എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുക.

ജൂൺ രണ്ടാം വാരത്തിലാണ് പ്രദർശനം നടത്താൻ ഉദ്ദേശിക്കുന്നത്. ഈ സംരംഭത്തിൽ നിങ്ങളുടെ അകമഴിഞ്ഞ സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. അപൂർവമായി ലഭിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി,
ലൈബ്രറി കമ്മിറ്റി
9605848833
Previous Post Next Post
Italian Trulli
Italian Trulli