ചെറുവാടി മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു.
പെയിൻ & പാലിയേറ്റീവ് അസോസിയേഷൻ
ചെറുവാടി മേഖല ഓഫീസ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിക്കുന്നു.
കൊടിയത്തൂർ: കഴിഞ്ഞ 15 വർഷത്തിലധികമായി കൊടിയത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പെയിൻ & പാലിയേറ്റീവ് അസോസിയേഷൻ പ്രവർത്തനം കൂടുതൽ പ്രാദേശിക തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ മേഖല കമ്മറ്റി ഓഫീസുകൾ തുറക്കും.
പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറുവാടി മേഖല കമ്മറ്റി ഓഫിസ് ഉദ്ഘാടനം
നാടിൻ്റെ ഉത്സവമായി മാറി.
പൊറ്റ മ്മൽ സി.എച്ച്.സി റോഡിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. ചേറ്റൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ മറിയം കുട്ടി ഹസ്സൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി സൂഫിയാൻ, സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്തംഗം ടി.കെ അബൂബക്കർ, കിപ് സെക്രട്ടറി നിസാർ കൊളായി, പാലിയേറ്റീവ് ചെയർമാൻ എം. അബ്ദുറഹിമാൻ, കെ.വി അബ്ദു റഹിമാൻ, അഷ്റഫ് കൊളക്കാടൻ, ഇ എ നാസർ, പി.എം നാസർ തുടങ്ങിയവർ സംസാരിച്ചു. കെ.എ റഹ്മാൻ സ്വാഗതവും പി ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR