Trending

'ലഹരിയെ മറികടക്കാം, നന്മയിൽ കൂട്ടുകൂടാം' കാമ്പയിൻ്റെ ഭാഗമായി പന്നിക്കോട് യൂണിറ്റ് സുന്നി ബാല സംഘം സൈക്കിൾ റാലി സംഘടിപ്പിച്ചു.



പന്നിക്കോട്: ഹിദായത്തു സ്വിബിയാൻ സുന്നി മദ്റസ യൂണിറ്റ് എസ് ബി എസ് നേതൃത്വത്തിൽ നടക്കുന്ന 'ചങ്ങാത്തം' സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലി ശ്രദ്ധേയമായി. 'ലഹരിയെ മറികടക്കാം നന്മയിൽ കൂട്ടുകൂടാം എന്ന കാലിക വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലാ യാണ് ക്യാമ്പ് നടത്തുന്നത്.

രാജ്യത്തെ തന്നെ വലിയ അപകടത്തിലേക്ക് നയിച്ചുകൊണ്ടാണ് ഇന്ന് ലഹരിയുടെ വ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. കലാലയങ്ങൾക്കകത്തും പുറത്തും ചെറിയ കുട്ടികളെയടക്കം ഈ സാമൂഹ്യ തിന്മയുടെ ഭാഗമാക്കി മാറ്റാൻ ഈ മാഫിയാ സംഘത്തിന് സാധിച്ചു എന്നുള്ളത് ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്. 

 നന്മയിൽ കൂട്ടുകൂടുക എന്നതാണ് പോംവഴി. നല്ല സൗഹൃദങ്ങൾ തെരഞ്ഞെടുക്കുക. അതിലൂടെ ലഹരിയോട് 'നോ' പറയുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുക. അറിഞ്ഞോ അറിയാതെയോ ഈ മാരക വിപത്തിലകപ്പെട്ട കൂട്ടുകാരെ പൂർണ്ണമായും പിന്തിരിപ്പിക്കുക തുടങ്ങിയവയാണ് ക്യാമ്പയിൻ്റെ ലക്ഷ്യങ്ങൾ.

സ്റ്റുഡൻ്റ്സ് അസംബ്ലി ,സൈക്കിൾ റാലി, ഗൃഹസന്ദർശനം, ലഘുലേഖ വിതരണം, ആദർശ സമ്മേളനം, ബോധവൽക്കരണ ക്ലാസ്സുകൾ, തുടങ്ങിയവയാണ് മൂന്ന് ദിവസങ്ങളിലായി മദ്റസാ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. അദ്ധ്യാപകരുടെയും മാനേജ്മെൻ്റിൻ്റെയും രക്ഷിതാക്കളുടെയും പരിപൂർണ പിന്തുണയും പ്രോത്സാഹനവും നേടിയ ക്യാമ്പിൻ്റെ സമാപനം ശനിയാഴ്ച മദ്റസയിൽ നടക്കും.

പന്നിക്കോട് അങ്ങാടിയിൽ നടന്ന സൈക്കിൾ റാലി ഏറെ ശ്രദ്ധേയമായി.
'ലഹരിയെ തുരത്താം', 'എല്ലാ തിന്മകളുടെയും താക്കോലാണ് ലഹരി', നന്മയിൽ കൂട്ടുകൂടാം തുടങ്ങിയ പ്ലക്കാർഡുകളുമായ നീങ്ങിയ സൈക്കിളുകൾക്ക് പിറകിലായി അഭിവാദ്യ റാലിയുമായി മറ്റു വിദ്യാർത്ഥികളും അദ്ധ്യാപകരും അണി നിരന്നു.

ശേഷം നടന്ന പൊതുപരിപാടിയിൽ മദ്റസാ വിദ്യാർത്ഥി മുഹമ്മദ് ബിശ്ർ വിഷയാവതരണം നടത്തി. ശാക്കിറലി സഖാഫി, ജംഷീർ സഖാഫി, സൈനുൽ ആബിദ് സഖാഫി, സഹൽ അമാനി, മുഹമ്മദ് പുളിക്കൽ, അബ്ദുറഷീദ് സി.പി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli