ലഹരിക്കെതിരെ ഫുട്ബോൾ ലഹരി ടൂർണമെന്റിന്റെ രണ്ടാം സെമി ഫൈനലിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.എ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ചെറുവാടി: കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റും സംയുക്തമായി കൊളക്കാടൻ ഗുലാം ഹുസൈൻ മെമ്മോറിയൽ ട്രോഫിക്കും, മുക്കം ഹയർസെക്കൻഡറി സ്കൂൾ നൽകുന്ന വിന്നേഴ്സ് പ്രൈസ് മണിക്കും, ചക്കിട്ടു കണ്ടി ആലിക്കുട്ടി മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും മജീദ് ചെറുവാടി മെമ്മോറിയൽ പ്രൈസ് മണിക്കും വേണ്ടി ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന പേരിൽ സംഘടിപ്പിക്കുന്ന പുറായിൽ ബീരാൻ ഹാജി സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റിൽ അരുണോദയം കുനിയിൽ ഫൈനലിൽ. ടി പൈക്കോ ചെറുവാടിയെയാണ് പരാജയപ്പെടുത്തിയത്.
13ന് വൈകുന്നേരം 8.30ന് മുരിങ്ങാം പൂറായി ടൗൺ ടീമും അരുണോദയം കുനിയിലും ഫൈനലിൽ ഏറ്റുമുട്ടും. ടൂർണമെന്റിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് സംഘാടക സമിതി വൈസ് ചെയർമാൻ എം.കെ ഉണ്ണിക്കോയ അധ്യക്ഷതയിൽ കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഷക്കീബ് കൊളക്കാടൻ, ഷഹീർ പാഴൂർ, സലാം മാസ്റ്റർ കണ്ണഞ്ചേരി, ഗിരീഷ് കാരക്കുറ്റി, സി.ടി.സി അബ്ദുള്ള, ഗുലാം ഹുസൈൻ കൊളക്കാടൻ, സലീം, മജീദ് പൊതു മാപ്പ് എന്നിവർ പ്രസംഗിച്ചു. എൻ രവീന്ദ്ര കുമാർ സ്വാഗതവും വി.വി നൗഷാദ് നന്ദിയും പറഞ്ഞു.
Tags:
SPORTS