കൊടിയത്തൂർ: അവധിക്കാലത്ത് പരീക്ഷ കഴിഞ വിദ്യാർത്ഥികളെ ഒരുമിച്ച് കൂട്ടി സഹവാസ ക്യാമ്പുകളും, പഠന യാത്രകളും, കായിക വിനോദവും, വായനക്കളരിയും നടത്തുന്നത് പുതു തലമുറയെ അനാവശ്യങ്ങളിൽ നിന്ന് മാറ്റി നിർത്തി നന്മയിലേക്കെത്തിക്കാൻ സഹായിക്കുമെന്ന് മുക്കം മണ്ഡലം എം.എസ്.എം സമ്മർ ഹട്ട് ക്യാമ്പ് ഉദ്ഘാടനം ചെയത് കൊണ്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫസൽ കൊടിയത്തൂർ പറഞ്ഞു.
കൊടിയത്തൂർ സലഫി പ്രൈമറിസ്കൂളിൽ ഏഴ് ദിവസം നീണ്ടു നിൽകുന്ന സഹവാസ ക്യാമ്പാണ് സമ്മർ ഹട്ട്, മുക്കം മണ്ഡലം എം.എസ്.എം പ്രസിഡന്റ് മുബാരിസ് എൻ.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാസിഫ് വളപ്പിൽ, ആ സാമാസ്റ്റർ കെ.എൻ.എം മുക്കo മണ്ഡലം പ്രിസിന്റ്, ഷൈജൽ കക്കാട്, ഐ എസ് എം മുക്കം മണ്ഡലം സെക്രടറി സജ്ന പി.എം,
കെ.വി അബ്ദുസ്സലാം മാസ്റ്റർ, ജദീർ പി.എ, കരീം മാസ്റ്റർ വൈത്തല, അദ്നാൻ പി.സി എന്നിവർ ആശംസകളർപിച്ചു കൊണ്ട് സംസാരിച്ചു.
Tags:
EDUCATION
