കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ 66-ാം വാർഷികവും യാത്രയയപ്പു സമ്മേളനവും ബഹു. എം.എൽ.എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 21ന് നഴ്സറി കലോത്സവവും 22ന് സ്കൂൾ വാർഷികവും വിവിധ കലാ പരിപാടികളോടെ നടന്നു.
സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എ.കെ കദീജ ടീച്ചർക്കുള്ള പി.ടി.എ യുടെ ഉപഹാരം വി.വി നൗഷാദ് നൽകി. യു.എസ്.എസ്, എൽ.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ്, അല്ലാമ ഇഖ്ബാൽ ടാലൻ്റ് ടെസ്റ്റ്, അലിഫ് ടാലന്റ് ടെസ്റ്റ് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
മാനേജർ ഇ യഅഖൂബ് ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവൃ ഷിബു മുഖ്യാതിഥിയായി. വൈസ്. പ്രസിഡൻ്റ് ഫസൽ കൊടിയത്തുർ, സ്റ്റാൻ്റിം കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ, ശബീബ, പി.സി അബൂബക്കർ, അനസ് ടി, എൻ.കെ സുഹൈർ, പി.പി ഫഹീം, മജീദ് മാസ്റ്റർ, പി.സി മുജീബ് റഹിമാൻ, പി.പി മമ്മദ് കുട്ടി, സി.കെ അഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. എ.കെ കദീജ മറുപടി പ്രസംഗം നടത്തി.
തുടർന്ന് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ഒപ്പന, സബ് ജില്ലയിൽ എ ഗ്രേഡ് ഫസ്റ്റ് നേടിയ നാടോടി നൃത്തം, മ്യൂസിക്കൽ ഫ്യൂഷൻ തുടങ്ങി വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി.
Tags:
EDUCATION
