Trending

ഹയർ സെക്കൻഡറി പരീക്ഷ: അധ്യാപകർക്ക് ഡ്യൂട്ടി നൽകിയതിൽ പ്രതിഷേധം.



മുക്കം: അധ്യയന വർഷത്തിന്റെ അവസാനത്തിൽ
സ്വതന്ത്ര പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ നടത്തിപ്പ് ചുമതല നൽകിയതിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം സബ് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

ഹൈസ്കൂൾ അറ്റാച്ച്ഡ് പ്രൈമറി സ്കൂളുകളിലെ അധ്യാപകരിൽ പലർക്കും പരീക്ഷാകാലത്ത് ഡ്യൂട്ടി ഇല്ലാതിരിക്കുമ്പോൾ ആണ് സ്വതന്ത്ര പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്ക് അധിക ചുമതല നൽകുന്നത്.

സ്കൂളുകളിൽ പഠനോത്സവവും പാഠഭാഗങ്ങൾ തീർക്കൽ, പഠന പിന്തുണ പ്രവർത്തനങ്ങൾ എന്നിവയിൽ ജോലി തിരക്കിലാകുമ്പോൾ ഇത്തരം അധിക ഡ്യൂട്ടി കനത്ത മാനസിക സംഘർഷം സൃഷ്ടിക്കുന്നുവെന്ന് അധ്യാപകർ പറഞ്ഞു.

തീരുമാനം പിൻവലിച്ച് അധ്യാപകർക്ക് സ്കൂളിൽ പോകാൻ അനുമതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് ഷബാന ചോല അധ്യക്ഷതവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ റഷീദ് അൽഖാസിമി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് റവന്യൂ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം പി.കെ മുഖ്യപ്രഭാഷണം നടത്തി. പി.പി ഹംസ, അബ്ദുൽ മജീദ് എളളങ്ങൽ, അബ്ദുൽ ജബ്ബാർ എൻ, അബ്ദുൽ കരീം കഴുത്തൂട്ടിപുറായ്, അബ്ദുൽ കരീം കൊടിയത്തൂർ, ഖൈറുന്നിസ, ഷമീമ ആനയാംകുന്ന്, സബാഹ് ബാനു, സലീന മുക്കം, അബ്ദുറബ് കെ.സി എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli