കൊടിയത്തൂര്‍: കേന്ദ്ര സർക്കാർ ലോകസഭയിലും, രാജ്യസഭയിലും അവതരിപ്പിച്ച പുതിയ വഖ്ഫ് നിയമത്തിനെതിരെ വഖഫ് ബില്ല് കത്തിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി. പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖത്തിലാണ് കോട്ടമ്മല്‍ അങ്ങാടിയില്‍ വഖ്ഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചത്. പാര്‍ട്ടി ജില്ലാ ട്രഷറര്‍ അന്‍വര്‍ കെസി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ സാലിം ജീറോഡ്, റഫീഖ് കുറ്റിയോട്ട്, വൈസ് പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി, വാര്‍ഡ് മെമ്പര്‍ ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, പി അബ്ദുസത്താര്‍ മാസ്റ്റര്‍, ഇ.എന്‍ യൂസുഫ്, ജാഫര്‍ പുതുക്കുടി എന്നിവര്‍ സംസാരിച്ചു. സിവി അബ്ദുറഹിമാന്‍, ശഫീഖ് പള്ളിത്തൊടിക, നിസാര്‍, അശ്‌റഫ് പി.പി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഫോട്ടോ: കൊടിയത്തൂരിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ വഖ്ഫ് ബില്ല് കത്തിച്ച് പ്രതിഷേധിക്കുന്നു.
Tags:
KODIYATHUR
