വെല്‍ഫെയര്‍ പാര്‍ട്ടി സമരസായാഹ്നം ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂര്‍: ഒരു വര്‍ഷമായി ആരംഭിച്ച കൊടിയത്തൂര്‍ - കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടമുഴിക്കടവില്‍ നിര്‍മ്മിക്കുന്ന പാലം പണിയിലെ അലംഭാവം അവസാനിപ്പിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി ജനകീയ സമരസായാഹ്നം സംഘടിപ്പിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, കെ.ജി സീനത്ത് എന്നിവരുടെ നേതൃത്ത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ടി ഹമീദ് അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഷംലൂലത്ത് വി, കെ.ടി മന്‍സൂര്‍, കെ.പി അബ്ദുറഹിമാന്‍, ദാസന്‍ കൊടിയത്തൂര്‍, ഷരീഫ് അമ്പലക്കണ്ടി, ജ്യോതിബസു കാരക്കുറ്റി, റഫീഖ് കുറ്റിയോട്ട് എന്നിവര്‍ സംസാരിച്ചു.
കണ്‍വീനര്‍ ബാവ പവര്‍വേള്‍ഡ് സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇ.എന്‍ നദീറ നന്ദിയും പറഞ്ഞു. കോട്ടമ്മല്‍ അങ്ങാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഹാജറ പി.കെ, യുസുഫ് ഇ.എന്‍, സജീഷ് മാട്ടുമുറി, ഷഫീഖ് പി, ജാഫര്‍ പുതുക്കുടി, സി വി അബ്ദുറഹ്മാൻ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:
KODIYATHUR

