കൊടിയത്തൂർ: സി.പി.ഐ.എം കോട്ടമ്മൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് കൊടിയത്തൂർ ശാഖ മുൻ മാനേജറുമായിരുന്ന കെ. സത്താറിന്റെ സ്മരണ പുതുക്കി. കരീം കൊടിയത്തൂരിന്റെ അധ്യക്ഷതയിൽ സി.പി.ഐ.എം കൊടിയത്തൂർ ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സത്താർ അനുസ്മരണ പ്രഭാഷണം നടത്തി.
സി.ടി.സി അബ്ദുള, സി.ടി കുട്ടിഹസ്സൻ, കുയ്യിൽ നാസർ, സി.ടി ഗഫൂർ, സുനിൽ പി.പി, പി.പി.എം ഇസ്ഹാക്ക് എന്നിവർ സംസാരിച്ചു. പി.പി സുരേഷ് ബാബു സ്വാഗതവും ബഷീർ കണ്ണാട്ടിൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
