വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിച്ച 'വിങ്സ് ഓഫ് ഹോപ്പ്' - ഭിന്നശേഷി വിദ്യാർത്ഥി സംഗമം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.സ്പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ധനസഹായം മുടക്കരുത്: വിസ്ഡം സ്റ്റുഡന്റ്സ്. സ്പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ധനസഹായം മുടക്കരുത്: വിസ്ഡം സ്റ്റുഡന്റ്സ്.
മുക്കം: കേരള സർക്കാർ ഗ്രാൻഡ് നൽകുന്ന സ്പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പ്രായപരിധി ഉയർത്തി അവർക്ക് അർഹമായ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിച്ച 'വിങ്സ് ഓഫ് ഹോപ്പ്' - ഭിന്നശേഷി വിദ്യാർത്ഥി സംഗമം അഭിപ്രായപ്പെട്ടു. 18 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഗ്രാൻഡ് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും, ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും സമയബന്ധിതമായി ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളും സ്ഥാപനങ്ങളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണം. റാമ്പും ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകളും നിർബന്ധമാക്കുന്നതോടൊപ്പം ഒരു വീൽ ചെയറെങ്കിലും ഓരോ സ്ഥാപനത്തിലും ഉണ്ടാവണമെന്നും സംഗമം ആവശ്യപ്പെട്ടു.
കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ അബ്ബാസ് അധ്യക്ഷനായിരുന്നു.
വിവിധ സെഷനുകളിലായി വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹി, ജമാൽ ചെറുവാടി, സ്വലാഹുദ്ധീൻ ബിൻ സലീം, അബ്ദുൽ ഗഫൂർ മാസ്റ്റർ, ഷർജാസ് മാസ്റ്റർ, റെജ്മത്ത് ടീച്ചർ, തൗഫീഖ് അസ്‌ലം, സുഹൈൽ പരപ്പനങ്ങാടി, മുബഷിർ ബേപ്പൂർ, ഇർഫാൻ തിരൂരങ്ങാടി, ഇക്ബാൽ ആനക്കയം തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM
