Trending

കൊടിയത്തൂർ സലഫി മദ്റസയിൽ അഹ് ലൻ റമദാൻ പരിപാടിയും അന്നൂർ കയ്യെഴുത്ത് മാസിക പ്രകാശനവും നടത്തി.



കൊടിയത്തൂർ: പുണ്യ റമദാൻ മാസത്തെ വരവേൽകുന്ന തിന്നായി സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ & സലഫി സെക്കണ്ടറി മദ്റസയിൽ 'അഹ് ലൻ റമദാൻ' പരിപാടി നടത്തി. മദ്റസ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി ഖാദിമുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി എം ശബീർ മദനി ഉദ്ഘാടനം ചെയ്തു.


കുട്ടികൾ തയ്യാറാക്കിയ "അന്നൂർ കയ്യെഴുത്ത് മാസിക" യുടെ പ്രകാശന കർമ്മം ഖാദിമുൽ ഇസ്ലാo സംഘം പ്രസിഡന്റ് കെ.സി.സി മുഹമ്മദ് അൻസാരി നിർവഹിച്ചു. മദ്റസ പി.ടി.എ പ്രസിഡന്റ് മൻസൂർ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകളർപിച്ച് കൊണ്ട് ബഷീർ മദനി കക്കാട്, സുബൈദ ടീച്ചർ, മുഹമ്മദ് മാസ്റ്റർ കാരാട്ട്, ഹബീബ് മാസ്റ്റർ, പി.സി അബ് ദുറഹിമാൻ, തസ്നീ ബാനു ടീച്ചർ എന്നിവർ സംസാരിച്ചു.


റമദാനിൽ ഖുർആൻ പാരായണ മത്സരം, ഖുർആൻ മന:പാഠ മത്സരം, ഖുർആൻ പ്രശ്നോത്തരി, വിദ്യാർത്ഥികളുടെ ഇഫ്ത്താർ സംഗമം, തുടങ്ങിയ സംഘടിപ്പിക്കുന്നതാണ്.
Previous Post Next Post
Italian Trulli
Italian Trulli