Trending

ഇന്ത്യയുടെ 76ാം റിപ്ലബ്ലിക് ദിനം ആഘോഷിച്ചു.



കൊടിയത്തൂർ: ഇന്ത്യ രാജ്യത്തിന്റെ 76ാം റിപ്ലബ്ലിക് ദിനം ആഘോഷിച്ചു. 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന തലക്കെട്ടിൽ എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി കൊടിയത്തൂർ ടൗൺ കമ്മിറ്റികളുടെ നേതൃത്തിൽ നടന്ന ചടങ്ങിൽ നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം കോട്ടമ്മൽ പതാക ഉയർത്തി. സഫ്‌വാൻ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.


ചടങ്ങിൽ അഫ്നാൻ യമാനി, ഹംദാൻ മുസ്‌ലിയാർ, എസ്.വൈ.എസ് സെക്രട്ടറി എം.എം ആബിദ്, എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ടി.കെ മുബഷിർ, സെക്രട്ടറി ഇബ്രാഹീം അസ്‌ലമി, ട്രഷറർ സി.കെ നിസാം, എസ്.കെ.എസ്.ബി.വി പ്രസിഡന്റ് ഒ.എം ഇഹ്‌സാൻ അഹമ്മദ്, സെക്രട്ടറി കെ അഫീഫ് അലി, റിയാൻ അൻസാരി, ടി.കെ സജാദ്, ഒ.എം സിനാൻ അഹമ്മദ്, കെ യാസീൻ, മദ്റസ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli