✒️നിയാസ് ചെറുവാടി.
കുട്ടിക്കാല ഓർമ്മകളിൽ ഏറെ പ്രിയമുള്ളതാണ് അബൂക്കയുടെ വരട്ടിറച്ചി. നാട്ടിലെ മുഴുവൻ വീടുകളിലും എത്തുന്ന റമളാൻ 17ന്റെ ഇറച്ചി വരട്ടാണ് പാറപ്പുറത്ത് അബൂക്കയെ അന്ന് നാടിന്റെ ആസ്ഥാന പാചകക്കാരനാക്കുന്നത്.
ഉച്ചയോടെ ഇറച്ചി വരട്ടിൽ പി എച്ച് ഡി നേടിയ അബക്കർ കാക്കയുടെ വരട്ടിറച്ചിയുടെ മണം നാടാകെ പരന്നിട്ടുണ്ടാവും, മൂക്കും തുളച്ച് ആമാശയത്തെ മദിപ്പിക്കുന്ന മണമാണതിന്. ആരുടേയും വായിൽ വെള്ളമൂറുന്ന അനുഭവം അബൂക്കയുടെ കൈപുണ്യമാണ്.
അറിയുന്നവരോടെല്ലാം തമാശയായി അടുത്തിടപഴകിയ അബൂക്കയും വിസ്മൃതിയിലായിരിക്കുന്നു.
"കല്യാണത്തിന് അബൂക്കയുടെ നെയ്ച്ചോറും ബീഫ് കറിയും കഴിഞ്ഞാണ് മറ്റൊരു മെനുവിനും അന്ന് ഗ്രാമത്തിന്റെ കല്യാണ പന്തിയിലെ സ്ഥാനം."
"ഇന്നുള്ളതുപോലെ ഇത്രയതികം കാറ്ററിംഗ് സർവീസുകളോ ഫാസ്റ്റ് ഫുഡ് ഹോട്ടലുകളോ നാട്ടിൽ നിറയാത്ത കാലത്ത് അബൂക്കയാണ് നാട്ടിലെ രുചിയുടെ ബ്രാൻഡ് അമ്പാസിഡർ."
അബൂക്കയുടെ മല്ലി പുരട്ടിയ ഇറച്ചിയുടെ മണം കാറ്റിൽ പരന്ന് നടക്കുന്ന കാലമായിരുന്നത്.
അബൂബക്കർക്ക വിസ്മൃതിയിൽ മറഞ്ഞാലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഇവിടേയെല്ലാംതളം കെട്ടി നിൽക്കും.
നാഥൻ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടേ. പ്രാർഥനകൾ..🤲
Tags:
HISTORY

