അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് ധർണ സ. ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ: അശാസ്ത്രീയവും അബദ്ധങ്ങൾ നിറഞ്ഞതുമായ പഞ്ചായത്തിന്റെ കരട് വാർഡ് വിഭജന നിർദ്ദേശത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സിപിഐഎം ഏരിയാ കമ്മറ്റിയംഗം സ: ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. വികെ അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഇ. രമേശ് ബാബു, വി.എ സബാസ്റ്റ്യൻ, ഗുലാം ഹുസ്സയിൽ, കരീം കൊടിയത്തൂർ, കെ.പി ചന്ദ്രൻ പ്രസംഗിച്ചു. കോട്ടമ്മലിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. ബിനോയ് ടി ലൂക്കോസ്, ഗിരീഷ് കാരക്കുറ്റി, സി.ടി.സി അബദുല്ല, വിജയലക്ഷ്മി, ജിഷ അടുപ്പശ്ശേരി, കെ.സി മമ്മദ് കുട്ടി, നാസർ കൊളായി, പി.എ അബ്ദുള്ള, ഷാനു ഖാദർ, വി വീരാൻ കുട്ടി, അനസ് താളത്തിൽ, സി ഹരീഷ്, കബീർ കണിയാത്ത്, ഇ അരുൺ എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR
