കൂളിമാട്: ആലപ്പുഴയിൽ സമാപിച്ച സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിലെ പാവ നിർമ്മാണ മത്സരത്തിൽ എം.പി അഡോണിയയ്ക്ക് ഏ ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം ലഭിച്ചു.
ചിത്രരചന, ഡിജിറ്റൽ പെയ്ന്റിംഗ്, ക്ലെമോഡലിംഗ് എന്നിവയിലും കഴിവ് തെളിയിച്ച എം.പി അഡോണിയ, കിണാശ്ശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപകനും പെരുവയൽ പരിയങ്ങാട് എം.പി ഗിരീഷിന്റെയും വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക ഇ അനില കുമാരിയുടേയും പുത്രിയാണ്.
കഴിഞ്ഞ വർഷവും ഇതേയിനത്തിൽ മൂന്നാം സ്ഥാനവും മുൻ വർഷം സംസ്ഥാന തല മത്സരത്തിൽ ഏ ഗ്രേഡും നേടിയിരുന്നു. വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് അഡോണിയ.
Tags:
MAVOOR
