Trending

മണാശ്ശേരി - ചെറുവാടി - കാവിലട റോഡ് നിർമാണത്തിലെ അപാകത: എം.എൽ.എ ലിൻ്റോ ജോസഫ് സ്ഥലം സന്ദർശിച്ചു.



നവീകരിക്കുന്ന മണാശ്ശേരി - ചെറുവാടി - കാവിലട റോഡ് നിർമാണത്തിലെ അപാകതകൾ സ്ഥലം എം എൽ എ ലിൻ്റോ ജോസഫ് നേരിട്ട് പരിശോധിക്കുന്നു.

മുക്കം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന മണാശ്ശേരി - ചെറുവാടി - കാവിലട റോഡിലെ തെയ്യത്തും കടവ് മൊയ്തീൻ പാർക്ക് ഭാഗത്തുള്ള നിർമാണത്തിലെ അപാകതകൾ സ്ഥലം എം.എൽ.എ ലിൻ്റോ ജോസഫ് നേരിട്ടെത്തി പരിശോധിച്ചു.

പാതിവഴിയിൽ പണി നിർത്തിയ ഓവുചാൽ, കയ്യേറ്റ ഭൂമി, സംരക്ഷണ ഭിത്തികെട്ടാതെ മണ്ണിൽ പതിച്ച ഇൻ്റർലോക്ക്, മലിനജലത്തിൻ്റെ ഒഴുക്ക് എന്നിവ എം.എൽ.എ നേരിൽ കണ്ടു.

നിർമാണത്തിലെ അപാകതകൾ ബോധ്യപ്പെട്ട എം.എൽ.എ പരിഹാര നടപടികൾക്ക് നിർദേശങ്ങൾ നൽകി. നിവേദനം സമർപ്പിച്ച കടവ് റെഡിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി. നഗരസഭ ചെയർമാൻ പി.ടി ബാബുവും സന്നിഹിതരായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli