കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിലെ കോഴിമണ്ണിൽ റോഡിൻ്റെ ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു. മഴക്കെടുതിയിൽ ചെളി പുരണ്ടും വെള്ളം കെട്ടിനിന്നും വാഹന ഗതാഗതം ദുഃസ്സഹമായ ഈ റോഡ് 2024-25 വാർഷിക പദ്ധതിയിലെ പഞ്ചായത്ത് മെയിൻ്റനൻസ് ഗ്രാൻ്റ് ഉപയോഗിച്ചാണ് നവീകരിക്കുന്നത്.
വാർഡ് മെമ്പർ കെ.എ റഫീഖിൻ്റെയും ഓവർ സിയർ പി സഫാദിൻ്റെയും നേതൃത്വത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി. സി.എ അലി, ടി.വി ബഷീർ, ടി ഹമീദ്, കെ.എം അഷ്‌റഫ്, സി. മുഹമ്മദ്, ടി.വി മഹ്ബൂബ്, മജീദ് കൂളിമാട് എന്നിവർ സംബന്ധിച്ചു.
Tags:
MAVOOR
