Trending

റേഷനും വൈകുന്നേര ചായ സൽക്കാരവുമില്ലാത്ത ലോകത്തേക്ക് കുഞുണ്ണ്യാക്ക യാത്രയായി.




✒️നിയാസ് ചെറുവാടി.

മന്ദസ്മിതം പൊഴിക്കുന്ന മുഖ ഭാവത്തോടെ മാത്രം ആളുകളോട് ഇടപഴകുന്ന കുഞ്ഞുണ്യാക്കയെ കാണാത്ത നാട്ടുകാരുണ്ടാവില്ല. നാടിന്റെ മത രാഷ്ട്രീയ രംഗത്ത് സജീവമായി നിന്ന കട്ടയാട്ട് വെള്ളങ്ങോട്ട് മുഹമ്മദ് എന്ന ചെറുവാടിക്കാരുടെ കുഞുണ്ണിയും നാഥനിലേക്ക് മടങ്ങിയിരിക്കുന്നു. നാട്ടിലെ ഏത് പരിപാടിക്കും തന്റേതായൊരു സാമ്പത്തിക പങ്ക് നൽകാൻ അദ്ദേഹം എന്നും തയ്യാറായിരുന്നു.

പാരമ്പര്യമായി തന്നിൽ വന്ന് ചേർന്ന റേഷൻ കട, യാതൊരു വിധ പരാതിയും കൂടാതെ മൂന്നര പതിറ്റാണ്ടായി മലയോര മേഖലയായ തോട്ടുമുക്കം അങ്ങാടിയിൽ നടത്തി വന്ന് ഉപജീവനം തേടുന്ന അദ്ദേഹത്തിന് തോട്ടുമുക്കം പോലെ തന്നേ ചെറുവാടിയിലും എല്ലാ വൈകുന്നേരങ്ങളിലും മുടങ്ങാത്ത വലിയൊരു ചായ സൽക്കാര സൊറക്കൂട്ടമുണ്ട്. ആകൂട്ടത്തിൽ ഇന്നലെ വരേ സൊറ പറയാൻ നാട്ടിലെ പ്രിയ ചങ്ങാതിമാരോടൊപ്പം കുഞുണ്ണ്യാക്കയുമുണ്ടായിരുന്നു.

"കഴിഞ്ഞ ദിവസം വന്ന പനിയിൽ വീട്ടിൽ വിശ്രമത്തിലിരുന്ന അദ്ദേഹം ഇന്നലെ രാത്രി പെട്ടെന്ന് മരിക്കുകയായിരുന്നു."

പവിത്രമേറിയ വെള്ളിയാഴ്ച്ചയുടെ ധന്യതയിൽ, സുബഹിയോട് ചേർന്നു വന്നൊരു നേരത്ത്. സ്വർഗ്ഗം അതിന്റെ വാതിൽ തുറന്നിട്ട് കിടക്കുന്നിടത്തേക്ക് കാത്തിരിപ്പില്ലാതെ കടന്നു ചെല്ലാനാവുന്ന സൗഭാഗ്യം കുഞുണ്ണ്യാക്കയുടെ മരണത്തിന്റെ ധന്യതയല്ലാതെ മറ്റെന്താണ്.

പോയി എന്ന സങ്കടത്തെ മറികടക്കാൻ പ്രാപ്തി നൽകുന്ന സന്തോഷവും ഇതുമാത്രമാണ്. അതിന്റെ ബലത്തിലാണ് സഹനം പ്രിയപ്പെട്ടവരിൽ രൂപപ്പെടുന്നത് പോലും. നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ..,
ആമീൻ 
ദുഃഖം, പ്രാർഥനകൾ
Previous Post Next Post
Italian Trulli
Italian Trulli