Trending

മെമ്മറി പ്ലസ് - ആശയ സമ്പുഷ്ടത വഴിഞ്ഞൊഴുകുന്ന ചിത്രം.




✍🏻റഫീഖ് കുറ്റിയോട്ട്.

കൊടിയത്തൂർ: കൊടിയത്തൂരിലെ രാഷ്ട്രീയ - സാമൂ ഹ്യ - കലാ - സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായ കെ.ടി മൻസൂർ കഥയും തിരക്കഥയും എഴുതി സംവിധായകനായും അഭിനേതാവായും കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിച്ച 'മെമ്മറി പ്ളസ്' ചിത്രം സമൂഹത്തിന് ഏറെ മൂല്യങ്ങളും അർഥങ്ങളും പ്രധാനം ചെയ്യുന്നതാണ്.

വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുന്ന ഈ കെട്ട ഫാഷിസ കാലത്ത് മത സൗഹാർദത്തിന്റെ സ്നേഹപ്പൂക്കൾ പെയ്തിറങ്ങുന്ന സ്നേഹ ലതയുടെയും രഹനയുടെയും അവരുടെ കുടുംബത്തിന്റെയും പാരസ്പര്യം മനസ്സിന് വല്ലാത്തൊരു കുളിർമയാണേകുന്നത്.

അതോടൊപ്പം മാതാപിതാക്കളെ അവഗണിച്ചുള്ള യുവത്വ ദുശ്ശാഠ്യങ്ങളും തദ്ഫലങ്ങളും വർഷങ്ങളോളം കുടുംബത്തിന് വേണ്ടി മരുഭൂമിയിൽ ഹോമിക്കപ്പെട്ട ജീവിതങ്ങൾ അവസാന കാലത്ത് തിരിച്ചെത്തുമ്പോൾ വീട്ടരുടെ മനോനില, അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച ബോധ്യമില്ലായ്മ, വൃദ്ധ സദനത്തിലേക്കുള്ള നിർബന്ധിത വഴി, പാലീയേറ്റീവിന്റെ മഹാത്മ്യം എന്നിങ്ങനെ നിരവധി മൂല്യാധിഷ്ഠിത വിഷയങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന ചിത്രം കാണേണ്ടതു തന്നെ.

ആവശ്യത്തിന് തമാശകളും ഗാനങ്ങളുമുള്ള ഈ ചിത്രം കുടുംബ സമേതം കാണാവുന്ന, പ്രേക്ഷകരെ ആശങ്കയിലൂടെയും പ്രത്യാശയിലൂടെയും കൂട്ടിക്കൊണ്ടുപോയി ക്ലൈമാക്സിൽ റിലാക്സേഷൻ നൽകുന്നതാണ്.

കൊടിയത്തൂരുകാരെ സംബന്ധിച്ചിടത്തോളം കൊടിയത്തൂരും പരിസര പ്രദേശങ്ങളും അവിടുത്തെ അറിയപ്പെടുന്ന കലാകാരന്മാരും അനീഷ് ജി, നവാസ് വള്ളിക്കുന്ന്, അനു ആന്റണി, നവീന, ശിവജി, ഉണ്ണിരാജ, നസീർ സംക്രാന്തി, ഇബ്രാഹിം കുട്ടി തുടങ്ങിയ പ്രധാന നടീ നടന്മാരൊടൊപ്പം സ്ക്രീനിൽ കേരളത്തിലുടനീളം പ്രദർശിപ്പിക്കപ്പെടുന്നുവെന്നുള്ളതാണ്.

കെ.ടി മൻസൂർ, സിദ്ധീഖ് കൊടിയത്തൂർ, റസാഖ് വഴിയോരം, ബന്ന ചേന്ദമംഗലൂർ, കെ.സി അബു, നാസർ കൊളായി, മഹ്മൂദ് അഹ്മദ് കെ.ടി, ജബ്ബാർ ചേന്ദമംഗലൂർ, കെ.ടി അജീർ ഹുസൈൻ, സുഹാസ് ലാംഡ തുടങ്ങിയവർ വേഷമിടുന്നുണ്ട്.

കൊടിയത്തൂരിന്റെ യഷസ്സ് വാനോളമുയർത്തിയ സംവിധായകൻ കെ.ടി മൻസൂറിനെ നമുക്ക് ഈയവസരത്തിൽ അഭിനന്ദിക്കാം. ഷോ കണ്ട് നമുക്ക് ചിത്രത്തെ വിജയിപ്പിച്ചെടുക്കാം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Previous Post Next Post
Italian Trulli
Italian Trulli