Trending

മുണ്ടക്കൈ ദുരന്തം: നേർസാക്ഷികളുമായി മഹല്ല് കമ്മിറ്റി ഭാരവാഹികൾ സംവദിച്ചു.



കൂളിമാട്: മുണ്ടക്കൈ ദുരന്തത്തിന് നേർസാക്ഷികളായ കെ.അബ്ദുൽ ബശീറും കുടുംബവുമായി കൂളിമാട് , വെസ്റ്റ് പാഴൂർ മഹല്ല് കമ്മിറ്റി ഭാരവാഹികൾ സംവദിച്ചു. സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ട് കൂളിമാട് തിരിക്കോട് ഭാര്യാ സഹോദരിയുടെ വീട്ടിൽ അഭയം തേടുകയാണവർ ചെയ്തത്. 

കനത്ത മഴയിലും കൂരിരുട്ടിലും ചെറിയ അപായ സൂചനകൾ ലഭിച്ചെങ്കിലും പതിവുകാഴ്ചയായി പ്രദേശവാസികൾ കരുതി. പൊടുന്നനവെയാണ് മലപിളർന്ന് മരങ്ങളും കൂറ്റൻ കല്ലുകളും വീടിനു ചുറ്റും വന്നടിഞ്ഞത്. ദുരന്ത സൂചനയിൽ എല്ലാവരും ഒരു വീട്ടിലേക്ക് മാറിയതിനാൽ കുടുംബാംഗങ്ങൾ മുടിനാരിഴയിൽ രക്ഷപ്പെട്ടു.

പരിസരത്തുനിന്ന് കൂട്ടനിലവിളി ഉയർന്നെങ്കിലും നിസ്സഹായരാകാനേ കഴിഞ്ഞുള്ളു. ബശീർ ഈറനണിഞ്ഞു. 
രക്ഷാദൗത്യത്തിലും ബശീർ സജീവമായിരുന്നു. താമസത്തിന് വീട് ലഭിക്കാത്തതിനാൽ അവശേഷിച്ചവർ കടുത്ത ചൂഷണത്തിന് വിധേയരാകുന്നതായി അദ്ദേഹം പരാതിപ്പെട്ടു. 

കൂളിമാട് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ, ജ: സെക്രട്ടരി 
കെ വീരാൻകുട്ടി ഹാജി, വാർഡ് മെംബർ കെ.എ റഫീഖ്, വെസ്റ്റ് പാഴൂർ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് വി.എ മജീദ്, ജ: സെക്രട്ടരി സി.എ ശുകൂർ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം ഹുസൈൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ടി മുജീബുറഹ്മാൻ അവരെ സ്വീകരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli