Trending

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്.



മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ലഭിക്കും.

ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാല് പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക.

സപ്ലൈകോ ഓണച്ചന്തകള്‍ അടുത്ത മാസം 4ന് തുടങ്ങും. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്ന് വീതവും ചന്തകള്‍ ഉണ്ടാകും.

ഉത്രാടം വരെ ഇവ പ്രവര്‍ത്തിക്കും. അവസാന അഞ്ച് ദിവസങ്ങളില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ചന്തകളിലൂടെ വില്‍ക്കും.

ഓണത്തിന് പ്രത്യേകമായി അരിയും പഞ്ചസാരയും നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli