Trending

സ്വാതന്ത്ര്യപൂന്തോപ്പ്.



കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം: 'സ്വാതന്ത്ര്യപൂന്തോപ്പ്'.


കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂളിൽ 'സ്വാതന്ത്ര്യപൂന്തോപ്പ്' എന്ന തലക്കെട്ടിൽ വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.


പിടിഎ പ്രസിഡന്റ് എ.കെ റാഫി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് എ കെ റാഫി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ശംസുദ്ദീൻ കുന്നത്ത് സമരഭാഷണം നടത്തി.

ഫ്രീഡം റാലി, ചോദ്യശരം, പുനർജനി, മാന്യ മഹാജനങ്ങളേ, സ്മരണിക, ഫിങ്കർ ഫ്ലാഗ്, ഇൻ്റിപെൻ്റൻസ് എക്സ്പോ, സാരേ ജഹാം സേ തുടങ്ങിയവ അരങ്ങേറി. സ്കൂൾ ലീഡർ എം.ടി സഹൻ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി കെ.പി അമൃത, റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ബി ബിഷ, സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം, വിദ്യാർഥി പ്രതിനിധികളായ അഫീഫ, ഷഹസാദ് എന്നിവർ ആശംസകൾ നേർന്നു.

എൻ എം ഷിഫാന നന്ദി പറഞ്ഞു.
വി ഷൈജൽ, ടി.പി സഫീറ, ടി.എം റാഹില, കെ സാറ, എം.എം ബിന്ദു എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli