കേരള എഞ്ചിനീയറിംഗ് കീം ബി
ആർക്ക് പരീക്ഷയിൽ സംസ്ഥാനത്ത് 86ആം റാങ്ക് നേടിയ സി.പി നഷ് വക്ക് എം.എ അബ്ദുൽ അസീസ് ആരിഫ് ഉപഹാരം നൽകുന്നു.
കൊടിയത്തൂർ: കേരള എഞ്ചിനീയറിംഗ് കീം ബി.ആർക്ക് പരീക്ഷയിൽ സംസ്ഥാനത്ത് 86-ാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ സി.പി നഷ് വയെ കൊടിയത്തൂർ രണ്ടാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റി ആദരിച്ചു.
എം.എ അബ്ദുൽ അസീസ് ആരിഫ് ഉപഹാരം നൽകി. വാർഡ് മുസ്ലീം ലീഗ് പ്രസിഡൻ്റ് അഹമ്മദ് പൂളക്കാതൊടി അധ്യക്ഷനായി.
ഹസ്സൻകുട്ടി കുയിൽ, ഷമീർ കുറവാടിയിൽ, വാർഡ് മെമ്പർ വി ഷംലൂലത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR
