ഡുറൻഡ് കപ്പിൽ വമ്പൻ വിജയത്തോടെ ക്വാർട്ടറിലേക്ക് കടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ സിഐഎസ്എഫിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്താണ് കൊമ്പന്മാർ ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.
ആദ്യ പകുതിയിൽ തന്നെ കേരളം ആറു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഹാട്രികുമായി നോഹ തിളങ്ങി.
