Trending

സ്വാതന്ത്ര്യ ദിനാഘോഷം.



കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ഹെഡ്മാസ്റ്റർ ജി. അബ്ദുൽ റഷീദ് പതാകയുയർത്തി. ഗ്രാമ പഞ്ചായത്തംഗം വി. ഷംലൂലത്ത് സ്വാതന്ത്ര്യ ദിനസന്ദേശം നൽകി.


പി.ടി.എ പ്രസിഡൻ്റ് വി. മുഹമ്മദുണ്ണി അധ്യക്ഷനായിരുന്നു. സി.കെ അഹമ്മദ് നിഹാൽ, കെ നൗഷാദ്, സിനി, ഹിമ ഫാത്തിമ, പ്രസംഗിച്ചു. ദേശഭക്തിഗാനം, പ്രഭാഷണം, ദൃശ്വാവിഷ്കാരം, പായസവിതരണം തുടങ്ങിയവയും നടന്നു.


അശ്വതി, നിഷി സി. എൻ, എം.വി സഫിയ, സുചിത്ര, ഷക്കീല, സി.ടി അപ്പുണ്ണി നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli