ബഹു ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിന് നാം ഒറ്റക്കെട്ടായി മുന്നേറുകയാണ്. ദുരിതബാധിതർക്കുള്ള സഹായം അറിയിച്ചുകൊണ്ട് ധാരാളം പേർ മുന്നോട്ടുവന്നിട്ടുണ്ട്.ദുരിതബാധിതർക്കുള്ള സാധന സാമഗ്രികൾ നേരിട്ട് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ദുരന്തമുഖത്തെ തിരക്ക് ഒഴിവാക്കുന്നതിനും ഏവരും സ്വരൂപിക്കുന്ന ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ ബന്ധപ്പെട്ട ജില്ലാ കളക്ഷൻ സെൻറ്റുകളിൽ എത്തിച്ചു നൽകുന്നത് ജില്ലാ ഭരണകൂടങ്ങൾ മുഖാന്തിരം എത്തിക്കുന്നതിന് കെഎസ്ആർടിസി സജ്ജമാണ്.
വയനാട് ജില്ലയിലെ
പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതബാധിതർക്ക്
ആവശ്യമായ സാധനസാമഗ്രികൾ ദുരന്തമുഖത്ത് എത്തിക്കുന്നതിനായി കെഎസ്ആർടിസി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. അതാത് ജില്ലാ ഭരണകൂടം സ്വരൂപിച്ചതും അനുവദനീയമായതുമായ വസ്തു വകകൾ KSRTC ബസ് സ്റ്റേഷനുകളിൽ എത്തിക്കുന്നത സ്വീകരിച്ച് വടക്കൻ മേഖലയിലേയ്ക്ക് സർവ്വീസ് പോകുന്ന KSRTC വാഹനങ്ങളിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ച് ജില്ലാ ഭരണകൂടം ഏർപ്പെടുത്തി ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ അറിയിച്ച് യഥാസമയം കൈമാറാനും വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്.
Tags:
KERALA
