Trending

കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ : ക്ലാസ് മുറി ഉദ്ഘാടനവും പുതിയ ക്ലാസ് മുറിയുടെ ശിലാസ്ഥാപനവും ആഗ. 14 ന്.



ഇ.ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘടനം ചെയ്യും.

കൊടിയത്തൂർ: ജെബി മേത്തർ എം.പി യും ഗ്രാമ പഞ്ചായത്തും സംയുക്തമായി നിർമിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനവും പുതിയ ക്ലാസ് മുറിയുടെ ശിലാസ്ഥാപനവും ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. ആഗസ്ത് 14 ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് വെസ്റ്റ് കൊടിയത്തൂരിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, ജില്ല പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹ്യ - സാംസ്കാരിക - വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. അനുമോദന ചടങ്ങും കലാപരിപാടികളും അരങ്ങേറും.

വാർഡ് മെമ്പർ എം.ടി റിയാസ് ചെയർമാനും പി.ടി.എ പ്രസിഡൻ്റ് എ.കെ റാഫി കൺവീനറുമായി സ്വാഗത സംഘം രൂപവത്കരിച്ചു.
മറ്റു ഭാരവാഹികൾ: കെ ഹസ്സൻ കുട്ടി, കെ.എം അബ്ദുറഹ്മാൻ ഹാജി, ഡോ. കാവിൽ അബ്ദുല്ല, എൻ അലി അബ്ദുല്ല, കെ.ടി അബ്ദുല്ല മാസ്റ്റർ, തൊട്ടിമ്മൽ അഹമ്മദ് (രക്ഷാധികാരികൾ), ശിഹാബ് ടി (വൈസ് ചെയർമാൻ), ടി.കെ ജുമാൻ (ജോ. കൺവീനർ), കെ ശംസുദ്ദീൻ (ട്രഷറർ).

റിസപ്ഷൻ: അബ്ദുറഹ്മാൻ കലങ്ങോട്ട് (ചെയർ.) അബ്ദുൽ ഹമീദ് മഠത്തിൽ (കൺ.)

പ്രചരണം: മുസദ്ദിഖ് പി.കെ (ചെയർ.), ജമാൽ കെ (കൺ.)

ഡക്കറേഷൻ: ഹാരിസ് എ കെ (ചെയർ.), ശമീർ ചാലക്കൽ (കൺ.) 

സ്റ്റേജ്, ലൈറ്റ് & സൗണ്ട്: വിവി നൗഷാദ് (ചെയർ.), എ.കെ ഫിർദൗസ് (കൺ.)

ഫിനാൻസ്: ശംസു കുന്നത്ത് (ചെയർ.), കരീം മാസ്റ്റർ (കൺ.)
Previous Post Next Post
Italian Trulli
Italian Trulli