Trending

നാളെ (30/7/2024, ചൊവ്വ) കൊടിയത്തൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.



കൊടിയത്തൂർ: ശക്തമായ മഴയും കാറ്റും തുടരുകയും മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, മരം വീഴാനുള്ള സാധ്യതകൾ തുടങ്ങിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യത മുന്നിൽ കണ്ടും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (30/07/2024 ചൊവ്വാഴ്ച്ച) അവധി നൽകുവാൻ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി (PEC) തീരുമാനിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അറിയിച്ചു.

മഴ കനക്കും; ഒരു ജില്ലയിൽ കൂടി അവധി, 3 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മൂന്നിടത്ത് ഭാഗികം.

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. ഇതിന് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, കൂരാച്ചുണ്ട്, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി എന്നൂ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli