കൂളിമാട്: ക്രസ്റ്റ് കൂളിമാട് ടീം ടാലൻ്റിന് കീഴിൽ സംഘടിപ്പിച്ച പ്രതിഭ സായാഹ്നം ശ്രദ്ധേയ മായി. പി.എം ഫൗണ്ടേഷൻ മെൻ്റർ കരിയർ ഒ.എ മുഹമ്മദ് ഷഫീഖ് പ്രതിഭകളുമായി സംവദിച്ചു. മുഹമ്മദ് ഷഫീഖിന് ക്രസ്റ്റിൻ്റെ ഉപഹാര സമർപ്പണം മഹല്ല് കമ്മിറ്റി ജ: സെക്രട്ടരി കെ. വീരാൻകുട്ടി ഹാജി നിർവഹിച്ചു. വർക്കിംഗ് ചെയർമാൻ കെ.ടി. നാസർ അധ്യക്ഷനായി.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സർക്കാർ ജോലി ലഭിച്ചവരെയും ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു. ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട്, ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, ടി.സി മുഹമ്മദാജി, കെ.സി ഇസ്മാലുട്ടി, ടി.വി ഷാഫി മാസ്റ്റർ, ഇ കുഞ്ഞോയി, കെ.എം ബശീർ ബാബു, മജീദ് കൂളിമാട്, വി അബ്ദുല്ല മാസ്റ്റർ, ടി സഫറുള്ള, വി അബൂബക്കർ മാസ്റ്റർ, ടി.വി ഇഖ്ബാൽ, കെ.കെ ശുകൂർ, ഇ.കെ ഫറ ജമാൽ, കെ മുജീബ് സംസാരിച്ചു.
Tags:
MAVOOR
