Trending

LOCAL NEWS; ചെറുവാടി - കവിലട റോഡ് പ്രവൃത്തി:



സിപിഎമ്മിന്റെ ഒത്താശയിൽ കരാറുകാരന്റെ മെല്ലേ പോക്ക് ചെറുവാടിയുടെ ജന ജീവിതം ദുരിത പൂർണ്ണമാക്കി: യുഡിഎഫ്.

ചെറുവാടി: ചുള്ളിക്കാപറമ്പ് - ചെറുവാടി - കവിലട റോഡ് പ്രവൃത്തിയിൽ സിപിഎമ്മിന്റെ ഒത്താശയോടെയുള്ള കരാറുകാരന്റെ നടപടികൾ ചെറുവാടിയിലെ ജന ജീവിതത്തിന് വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചെന്ന് യുഡിഎഫ് ചെറുവാടിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസ്താവിച്ചു. സിപിഎമ്മിന്റെയും എംഎൽഎയുടെയും ഒത്താശയും മൗനവുമാണ് റോഡ് നവീകരണ പ്രവൃത്തി ജന ജീവിതം താറുമാറാക്കി ദുരിതപൂർണ്ണമാക്കിയത്. സ്കൂൾ തുറന്നാൽ വിവിധ സ്ഥാപാനങ്ങളിലായി പഠിക്കുന്ന വിദ്യാർഥികളുടെ പോക്കുവരവുകളിൽഏറെ ആശങ്കയുണ്ടെന്നും എംഎൽഎ ഇതുവരേ സ്ഥലം സന്ദർശിക്കുകയോ ജനകീയ യോഗം വിളിച്ച് പ്രശ്നങ്ങൾ കേൾക്കുകയോ പരിഹരിക്കുകയോ ചെയ്യാത്തത് അതിന് തെളിവാണെന്നും യോഗം അഭിപ്രായപെട്ടു.

പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.വി അബ്ദുറഹ്മാൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊളക്കാടൻ അധ്യക്ഷനായി. എൻ.കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. എൻ ജമാൽ, നിയാസ് ചെറുവാടി സംബന്ധിച്ചു. എസ്.എ നാസർ സ്വാഗതവും കണ്ണൻ ചെറുവാടി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli