Trending

LOCAL NEWS; തടായിക്കൂട്ടം - 95 പ്രതിഭാ സംഗമത്തില്‍ വിജയികളെ ആദരിച്ചു.



തടായിക്കൂട്ടം-95 പ്രതിഭാ സംഗമം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു.


കൊടിയത്തൂര്‍: കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂളില്‍ നിന്നും 1995ല്‍ എസ്എസ്എല്‍സി കഴിഞ്ഞിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ 95 ലെ തടായിക്കൂട്ടം, സഹപാഠികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു തുടങ്ങി വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറോറ്റിയത്തില്‍ വച്ച് നടന്ന പ്രതിഭാസംഗമം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.

തടായിക്കൂട്ടം 95 ചെയര്‍മാന്‍ വത്സന്‍ അധ്യക്ഷത വഹിച്ചു. ജാഫര്‍, ഷലീജ, അബ്ദുല്‍ ഹമീദ്, സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു. ജാബിര്‍ സ്വാഗതവും അബ്ദുറഷീദ് എള്ളങ്ങല്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli