Trending

EDUCATION NEWS; ആവേശത്തോടെ തുടങ്ങാം, ഉന്നത വിജയം കരസ്ഥമാക്കാം.



കട്ടാങ്ങൽ എക്സലന്റിൽ എസ്.എസ്.എൽ.സി 2024 - 25 വർഷത്തെ ആദ്യ രക്ഷാകർതൃ യോഗം വേറിട്ട അനുഭവമായി.

കട്ടാങ്ങൽ: കട്ടാങ്ങൽ എക്സലന്റ് കോച്ചിങ്ങ് സെൻ്ററിൽ നടന്ന എസ്.എസ്.എൽ.സി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസ്സും പി.ടി.എ യോഗവും വേറിട്ട അനുഭവമായി. മണാശ്ശേരി കാർത്തിക കല്യാണ മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ 500 ഓളം പേർ പങ്കെടുത്തു.

അക്കാദമിക മൂല്യങ്ങൾ ഉൾക്കൊണ്ട് നടത്തിയ ഇത്തരം ഒരു പാരൻസ് മീറ്റിങ്ങ് ആദ്യ അനുഭവമാണെന്നും സ്ഥാപനത്തിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

പ്രമുഖ മോട്ടിവേഷൻ സ്പീക്കർ 'ഹമീദ് ചൂലൂർ' രക്ഷിതാക്കളുമായി സംവദിച്ചു.
മക്കളുടെ പഠനത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി. 

അധ്യാപകരേയും മെൻ്റേഴ്സിനേയും പരിചയപ്പെടുത്തി. എക്സലന്റ്ഡയറക്ടർ സൽമാൻ ആധ്യക്ഷത വഹിച്ച ചടങ്ങളിൽ ഡയരക്ടർ അജ്നാസ് എം.പി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വിധു നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli