Trending

ലഹരിക്കെതിരെ നാടൊന്നിക്കുന്നു: വെള്ളലശ്ശേരിയിൽ ബഹുജന റാലി നടത്തി.



കട്ടാങ്ങൽ: വെള്ളലശ്ശേരി പ്രദേശത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ രൂപീകരിച്ച ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച ലഹരി വിരുദ്ധ ബഹുജന റാലി സംഘടിപ്പിച്ചു. പ്രസാദ് മാസ്റ്റർ, സലിം പാലപ്ര, മൂസക്കുട്ടി കണ്ണിയലത്ത്, വാർഡ് മെമ്പർ വിശ്വൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. രാഷ്ട്രീയ ജാതിമത ഭേദമെന്യേ നിരവധി പ്രദേശവാസികൾ റാലിയിൽ പങ്കെടുത്തു.



യുവ തലമുറയുടെ ഭാവിയെയും കുടുംബാന്തരീക്ഷത്തെയും ഗുരുതരമായി ബാധിക്കുന്ന ലഹരി എന്ന സാമൂഹ്യവിപത്തിനെതിരെ റാലിയിൽ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു. സൂര്യനസ്തമിച്ചു കഴിഞ്ഞാൽ സമാന്തര ലോകം തീർക്കുന്ന ലഹരി മാഫിയയെ തളച്ചു കെട്ടണമെന്നും അധികാരി കളോട് റാലി ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പദ്ധതികളുമായി ഇനിയും മുന്നോട്ട് പോകുമെന്നും ബഹുജന റാലി അതിൻ്റെ തുടക്കമാണെന്നും ലഹരി വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു.

സമാപനയോഗം പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമിതി പ്രസിഡണ്ട്‌ ശ്രി പി. പ്രസാദ് സ്വാഗതം പറഞ്ഞു.
13 ാം വാർഡ് മെമ്പർ ശ്രീ. വിശ്വൻ അധ്യക്ഷത വഹിച്ചു

12 ാം വാർഡ് മെമ്പർ ശ്രി ശിവദാസൻ ബംഗ്ലാവിൽ, ശ്രീ PK രാധാകൃഷ്ണൻ, കുട്ടിഹസ്സൻ പാറക്കണ്ടി, ഹമീദ് മാസ്റ്റർ, എംപി മജീദ് മാസ്റ്റർ, അഡ്വക്കേറ്റ് പി ചാത്തുകൂട്ടി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. മൂസക്കുട്ടി കണിയലത് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli