Trending

ELECTION NEWS; വോട്ടെടുപ്പ് ദിവസമായ 26 ന് അവധി, നിര്‍ദേശങ്ങള്‍ ഇങ്ങനെ.



തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്ബളത്തോടെയുള്ള അവധിയായിരിക്കും.

കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

വോട്ടർ പട്ടികയില്‍ പേരു ചേർക്കാൻ മാർച്ച്‌ 25 വരെ അപേക്ഷ നല്‍കിയവർക്ക് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. ഇവരുടെ അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയില്‍ പരിഗണിക്കും. തുടർന്നു അന്തിമ പട്ടിക തയ്യാറാക്കും. ഏപ്രില്‍ നാല് വരെ അപേക്ഷിക്കുന്നവർക്ക് വോട്ടു ചെയ്യാൻ പറ്റുമെന്ന തരത്തിലുള്ള സന്ദേശം തെറ്റാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli