Trending

പുതിയ അപ്ഡേറ്റുമായി വാട്ട്സ് ആപ്പ്: സ്റ്റാറ്റസിലാണ് പുതിയ മാറ്റങ്ങൾ.



സ്റ്റാറ്റസിൽ പുതിയ അപ്ഡേറ്റുകളുമായി വാട്ട്‌സ്ആപ്പ്. വോയ്‌സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ അപ്ഡേറ്റ്. വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ഓരോ തവണ പോസ്റ്റുചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആർക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാന് പുതിയ സ്വകാര്യത ഓപ്ഷൻ ഉപയോക്താക്കളെ അനുവദിക്കും. 30 സെക്കൻഡ് വരെയുള്ള വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാനുള്ള കഴിവും ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli