കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിലെ മെമ്പർഷിപ്പ് കാർഡ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി, ദിവ്യ ഷിബു യൂണിറ്റിലെ വനിതാ മെമ്പർ നസീമ ജാവേദിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി അനീഫ ടി. കെ. സ്വാഗതം പറഞ്ഞു. യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ നിരവധി മെമ്പർമാർ പങ്കെടുത്തു. ഉബൈദ് യൂണിവേഴ്സൽ, എച്ച്. എസ്. ടി. അബ്ദുറഹിമാൻ, സി.പി. അബ്ദുറഹിമാൻ, കെ. കെ. സി. ഗഫൂർ, ഷെരീഫ് എള്ളങ്ങൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റ് യൂത്ത് വിംഗ് സെക്രട്ടറി അബ്ദുൽ ബാസിത് പി. നന്ദിയും പറഞ്ഞു.