കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ സലഫി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനം മാതൃകാപരം. രുചിക്കൂട്ട് എന്ന് പേരിട്ടൊരുക്കിയ പ്രത്യേക പതിപ്പ് കുട്ടികളുടെ പഠനത്തെളിവായി മാറുകയായിരുന്നു.
വായനയ്ക്കും എഴുത്തിനും ജൈവ രൂപമൊരുക്കിയ സങ്കേതമായി രുചിക്കൂട്ട് മാസിക മാറി. 'രുചിക്കൂട്ടി' ലൂടെ രണ്ടാം ക്ലാസ് മലയാളത്തിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠ ഭാഗം കുട്ടികളുടെയും അമ്മമാരുടേയും അധ്യാപകരുടേയും അറിഞ്ഞെഴുത്തായി മാറി.
'രുചിക്കൂട്ടി' ന്റെ പ്രകാശന കർമ്മം ഗ്രാമ പഞ്ചായത്ത് മെംബർ ഫാത്വിമാ നാസർ നിർവ്വഹിച്ചു. ചടങ്ങിൽ മാനേജ്‌മെന്റ് സെക്രട്ടറി പി.സി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം സ്വാഗതവും കവിത ടീച്ചർ നന്ദിയും പറഞ്ഞു.

