കൊടിയത്തൂർ: ഉർദു ഭാഷ സാഹിത്യ പ്രചാരണ രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) ഏർപ്പെടുത്തിയ സുലൈഖ ഹുസൈൻ അവാർഡ് ഉർദു അധ്യാപകനായ പി.പി അബ്ദുറഹിമാന്.
ദീർഘ കാലം അധ്യാപകനായും പിന്നീട് കോഴിക്കോട് ജി.ടി.ടി.ഐയിലെ ഉർദു ഇൻസ്ട്രക്ടറും തുടർന്ന് പ്രി ൻസിപ്പലുമായി അദ്ദേഹം സേവ നമനുഷ്ഠിച്ചു. മലയാളത്തിൽ പതിനാലും ഉർദുവിൽ രണ്ട് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മൂന്ന് ഉർദു ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ആനുകാലികങ്ങളിലും പത്രങ്ങളിലുമായി നിരവധി ലേഖനങ്ങൾ എഴുതിയിട്ടു ണ്ട്. കോഴിക്കോട് ആസ്ഥാനമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടർ, സംസ്ഥാന പാഠ പുസ്തക സമിതി അംഗം, സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിധി കർത്താവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
സുലൈഖ ഹുസൈൻ.
മലയാളിയായ ഉർദു നോവലിസ്റ്റ്, ചെറുകഥാകൃത്ത്.
ഉർദുവിൽ 27 നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊച്ചിയിലെ സേട്ട് കുടുംബത്തിലാണ് ജനിച്ചത്. 2014ൽ നിര്യാതയായി.
മേരെ സനം, രാഹ് അകേലി, ദുഷ് വാർ ഹുവാ ജീനാ, ഇക് ഖാബ് ഹഖീഖത്ത്
തുടങ്ങിയ ഏഴ് നോവലുകൾ സിനിമയായിട്ടുണ്ട്.

