കുടുംബശ്രീ ഇരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി ചുവട് കാമ്പയിൻ ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5ൽ പേട്ടുംതടായിൽ ശ്രേയ കുടുംബശ്രീയുടെ വാർഷികാഘോഷം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രേഖാ മാധവൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗങ്ങളായ സൗദമിനി, ഗീത എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തി. കുടുബശ്രീ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തുകയും വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ശുചിത്വം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയെ കുറിച്ചുളള ഗ്രൂപ്പ് ചർച്ചയും നടന്നു.
കുടുംബശ്രീ അംഗങ്ങളായ ശോഭന, ഷൈലജ, സുലോചന, വിജയ, ശാരദ, ശ്രീജ, ഷീജ, ഉഷ, ഷൈന, സുജാത, സരിത, സുമതി എന്നിവർ പങ്കെടുത്തു. ഷീബ നന്ദി പറഞ്ഞു.
Tags:
MAVOOR
