മുക്കം: സമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉൾകൊള്ളാൻ കഴിയാത്ത തരത്തിലുള്ള ഇടതു സർക്കാറിൻ്റെ വിദ്യാഭ്യാസ മേഖലയിലുള്ള വികല പരിഷ്കാരങ്ങളെ സമൂഹം ഒറ്റകെട്ടായി ചെറുക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. ധാർമ്മികതയിലൂന്നിയ പാഠ്യപദ്ധതിയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കേരള സകൂൾ ടീച്ചേഴ്സ് യൂണിയൻ മുക്കം ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജില്ലാ പ്രസിഡൻ്റ് കെ.പി ജാബിർ അധ്യക്ഷനായി ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ മുഖ്യ പ്രഭാഷണം നടത്തി.
ഗഫൂർ കല്ലുരുട്ടി, കെ.എം.എ റഷീദ്, എ.പി നാസർ, നിസാം കാരശ്ശേരി, വി അബ്ദുൽ റഷീദ്, പി.സി അബ്ദുറഹിമാൻ, കെ.കെ അബ്ദുൽ ഗഫൂർ, കെ.വി നവാസ്, ടി.പി അബൂബക്കർ, യു നസീബ്, എം.സി ഹാരിസ്, ആമിന ടീച്ചർ, കെ ഫസീല, ഖദീജ നസീഹ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി.
Tags:
MUKKAM
