മുക്കം: ഫെസ്റ്റ് നഗറിൽ ആവേശമായി നടി മഞ്ജു വാരിയർ. ‘ആയിഷ’ സിനിമയുടെ അണിയറ ശിൽപികൾക്കൊപ്പമാണു മഞ്ജു വാരിയർ ഫെസ്റ്റ് നഗറിയിലെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു പേരാണു മഞ്ജുവാരിയരെ കാണാനെത്തിയത്.
ഫെസ്റ്റ് ഭാരവാഹികളായ ലിന്റോ ജോസഫ് എംഎൽഎ, വി വസീഫ്, ദിപു പ്രേംനാഥ്, നഗരസഭാധ്യക്ഷൻ പി.ടി ബാബു, ഉപാധ്യക്ഷ കെ.പി ചാന്ദിനി, ടി.പി രാജീവ്, സൗഫീഖ് വെങ്ങളത്ത്, വി അജീഷ്, കെ.ടി നളേശൻ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
മഞ്ജു വാരിയർക്ക് എംഎൽഎ ഉപഹാരം സമ്മാനിച്ചു. ഫെസ്റ്റിൽ ഇന്ന് 7.30 മുതൽ കൊയിലാണ്ടി എയ്ഞ്ചൽ ഡാൻസ് കമ്പനിയുടെ മ്യുസിക് ബീറ്റ്സ് അരങ്ങേറും.
Tags:
MUKKAM

